-
ഇന്ത്യ ശ്രീലങ്ക T20: ഇന്ത്യ പരിക്കിന്റെ പിടിയിൽ, സൂര്യകുമാർ യാദവിനും പരമ്പര നഷ്ടമാകും!
ലഖ്നൗ: ദീപക് ചാഹറിന് (Deepak Chahar) പുറമെ സൂര്യകുമാര്‍ യാദവിനേയും (Suryakumar Yadav) ശ്രീലങ്കയ്ക്കെതിരായ (IND vs SL) ടി20 പരമ്പരയ്ക്ക് നഷ്ടമാവും. കയ്യിനേറ്റ നേരിയ പൊട്ടലാണ് സൂര്യകുമാറിന് വിനയായത്. താരം ലഖ്നൗവില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിക്ക് കണ്ടെത്തിയതിന തുടര്‍ന്ന് വിട്ടുനിന്നു. വിശ്വസ്ഥ താരത്തിന്റെ അഭാവം ഇന്ത്യ എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം. വിന്‍ഡീസിനെതിരെ മാന്‍ ഓഫ് ദ സീരീസ് സൂര്യകുമാറായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് താരത്തിന് പരിക്കേറ്റതെന്നാണ് കരുതപ്പെടുന്നത്.…
-
കൊല്ലത്ത് പെട്രോൾ പമ്പിലെ ജീവനക്കാർക്ക് മർദ്ദനം; സ്കൂട്ടറിലെത്തിയ പ്രതിക്കായി തെരച്ചില്‍
കൊല്ലം നീണ്ടകര വേട്ടുതറയിലെ പെട്രോൾ പമ്പിൽ (petrol pumb) രണ്ടു ജീവനക്കാർക്ക് മർദനമേറ്റു. ചവറ കുളങ്ങരഭാഗം ജിപി ഭവനിൽ ഗോപാലകൃഷ്ണൻ, കൊല്ലം മൂതാക്കര സ്വദേശി പീറ്റർ കുമാർ എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച രാത്രി സ്കൂട്ടറിലെത്തിയ ആൾ ഇന്ധനം നിറയ്ക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരനെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഗോപാലകൃഷ്ണൻ നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂട്ടറിലെത്തിയ ആൾ നീണ്ടകര സ്വദേശി അഗസ്റ്റിനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത ചവറ പൊലീസ്…
-
നടി കെപിഎസി ലളിത അന്തരിച്ചു
ചലച്ചിത്ര നടി കെപിഎസി ലളിത(74 അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖംമൂലം ചികില്‍സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 550ല്‍അധികം സിനിമകളില്‍ അഭിനയിച്ചു. കെപിസിസിയില്‍ അഭിനയജീവിതം തുടങ്ങി. അഞ്ചുപതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമാണ്. പത്താംവയസിലാണ് നാടകരംഗത്തെത്തിയത് . കായംകുളത്ത് ജനനം. രണ്ടുതവണ സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുതവണ നേടി. േകരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണായിരുന്നു. സംവിധായകനും നടനുമായ സിദ്ധാര്‍ഥ് മകനാണ്. സംവിധായകന് ഭരതന്റെ ഭാര്യയാണ്
-
തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നേറ്റം!
ചെന്നൈ: തമിഴ്നാട്ടിലെ നഗരമേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം. സംസ്ഥാനത്തെ 21 കോർപ്പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരി. ആകെയുള്ള 138 മുനിസിപ്പാലിറ്റികളിൽ 132 എണ്ണത്തിലും ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 489 നഗരപഞ്ചായത്തുകളിൽ 391 എണ്ണത്തിലും ഡിഎംകെ സഖ്യം മുന്നിലാണ്. 987 സീറ്റുകളിൽ ഡിഎംകെ സഖ്യം വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു. എഐഎഡിഎംകെ സഖ്യം ഇതുവരെ ജയിച്ചത് 265 സീറ്റുകളിൽ മാത്രം. കോൺഗ്രസ് 65 ഉം ബിജെപി 24 സീറ്റുകളിലും വിജയിച്ചു. സിപിഎമ്മിന്…
-
ഇന്ന് കേരളത്തിൽ 5691 പേർക്ക് കോവിഡ്, 10 മരണം!
തിരുവനന്തപുരം: കേരളത്തില്‍ 5691 പേര്‍ക്ക് കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,851 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,465 പേരാണ് ഇപ്പോള്‍…
-
മോഹൻലാലിന്റെ 12th Man ott പ്ലാറ്റഫോം ആയ ഹോട്ട്സ്റ്റാറിലേക്ക് എന്ന് സൂചന!
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായ ട്വൽത്ത് മാൻ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസിന് ഒരുങ്ങുന്നു. ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ റിലീസ് ഉടൻ ഉണ്ടാകുമെന്നും സൂചന നൽകുന്നുണ്ട്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്ന് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല.അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി…
-
കൊച്ചി മെട്രോ പാളത്തിൽ ചരിവ് സ്ഥിതീകരിച്ചു!
കൊച്ചി • പത്തടിപ്പാലത്തു മെട്രോ പാളത്തിൽ നേർത്ത ചെരിവുണ്ടെന്നും പക്ഷേ, അതിന്റെ യഥാർഥ കാരണം കണ്ടെത്താനായില്ലെന്നും അവിടം സന്ദർശിച്ച ഇ. ശ്രീധരൻ പറഞ്ഞു. കാരണം കണ്ടെത്തുന്നതിന് അൾട്രാ സോണിക് ടെസ്റ്റും സോയിൽ ബോർ ടെസ്റ്റും നടത്താൻ നിർദേശിച്ചിട്ടുണ്ട്. ഈ പരിശോധനകളുടെ ഫലം കാത്തുനിൽക്കാതെ തന്നെ അടിയന്തരമായി അഡീഷനൽ പൈലിങ് നടത്തി പാലത്തെ ബലപ്പെടുത്തുന്ന പണി തുടങ്ങാനും നിർദേശിച്ചു. നിലവിലുള്ള പൈലിങ്ങിനു ക്ഷതം സംഭവിച്ചോ എന്നും ഭൂമിക്കടിയിലെ പാറയിൽ തന്നെ പൈലിങ് ഉറച്ചു നിൽക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണു അൾട്രാ…
-
റഷ്യ യുക്രിൻ യുദ്ധ ഭീഷണി! ഇന്ത്യൻ ഷെയർ മാർക്കറ്റിൽ ഇടിവ് തുടരുന്നു.
റഷ്യ യുക്രിൻ യുദ്ധ ഭീഷണി തുടരുന്നതിനാൽ ഇന്ത്യൻ മാർക്കറ്റ് ആയ NSE യിലും BSE യിലും ഇടിവ് തുടരുന്നു. 11 മണി വരെ Nifty50 217 പോയിന്റും BSE 750 പോയിന്റും ഇടിവ് രേഖപ്പെടുത്തി. വലിയ രീതിയിൽ വില്പന ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ റഷ്യൻ വിപണി 16% ഇടിവ് രേഖപ്പെടുത്തിയിരുന്നു
